MVD Inspection | 165 ബസുകൾക്ക് പിഴയിട്ട് മോടോർ വാഹന വകുപ്പ്; യാത്രക്കാർക്ക് ടികറ്റ് കൊടുക്കാത്തതിനും നടപടി; കെഎസ്ആർടിസി ബസിലും പരിശോധന

 


തൃശൂർ: (www.kvartha.com) ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ ബസുകൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ 165 ബസുകൾക്കെതിരെ നടപടി. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തി കേസെടുത്തത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി.
                      
MVD Inspection | 165 ബസുകൾക്ക് പിഴയിട്ട് മോടോർ വാഹന വകുപ്പ്; യാത്രക്കാർക്ക് ടികറ്റ് കൊടുക്കാത്തതിനും നടപടി; കെഎസ്ആർടിസി ബസിലും പരിശോധന


             

ഉയർന്ന ശബ്ദത്തിൽ എയർ ഹോൺ, മ്യൂസിക് സിസറ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ കണ്ടെത്തി. ആകെ 165 ബസുകളിൽ നിന്നായി 1.65ലക്ഷം രൂപ പിഴയീടാക്കി. സെപ്റ്റംബർ 19 മുതൽ 23 വരെയാണ് പരിശോധന നടത്തിയത്. മ്യൂസിക് സിസ്റ്റം ഉപയോഗം - 55, എയർ ഹോൺ -75, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക -70, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ -7, ടാക്സ് - 5 എന്നിങ്ങനെയാണ് കേസെടുത്തത്.

തൃശൂർ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ബിജു ജെയിംസിന്റെ നേതൃത്വത്തിലാണ് പരിശോധന. മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സുരേഷ് കുമാർ കെ കെ , മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി എസ് സിന്റോ, കൃഷ്ണകുമാർ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Keywords:  Motor Vehicles Department fines buses, Kerala,Thrissur,News,Latest-News,Top-Headlines,Motorvechicle,Bus,Fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia