MVD Action | 'വാഹനം ഓടിക്കുന്നതിനിടെ വാട്‌സ് ആപ് ഉപയോഗം'; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബസ് ഡ്രൈവര്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പിന്റെ നടപടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വാഹനം ഓടിക്കുന്നതിനിടെ വാട്സ് ആപ് ഉപയോഗിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ ബസ് ഡ്രൈവര്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പിന്റെ നടപടി. കോഴിക്കോട് - പയ്യന്നൂര്‍ റൂടിലോടുന്ന കൃതിക ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാന്‍ മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ നോടീസ് നല്‍കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.
         
MVD Action | 'വാഹനം ഓടിക്കുന്നതിനിടെ വാട്‌സ് ആപ് ഉപയോഗം'; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബസ് ഡ്രൈവര്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പിന്റെ നടപടി

മുളന്തുരുത്തി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ റെയ്ഡാണ് നടത്തിയത്. ദീര്‍ഘദൂരബസുകളില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തോരണങ്ങള്‍ ഉള്‍പെടെ എടുത്തുകളഞ്ഞു. മറ്റു നിയമലംഘനങ്ങള്‍ നടത്തിയ ബസുകള്‍ക്കും വാഹനങ്ങള്‍ക്കും പിഴയീടാക്കിയിട്ടുണ്ട്. തലശേരിയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പെരുമഴയത്ത് നിര്‍ത്തിയ സിഗ്മ ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയിട്ടു. തലശേരി ആര്‍ടിഒയാണ് പിഴയീടാക്കിയത്.
സോഷ്യല്‍മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ പെരുമഴയത്ത് ബസിന്റെ ഡോറിനരികെ കാത്തു നില്‍ക്കുന്ന ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് ബസ് വ്യാഴാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ബാലാവകാശ കമീഷന്‍ തലശേരി ടൗണ്‍ പൊലീസിനോട് റിപോര്‍ട് തേടിയിട്ടുണ്ട്. ബാലവാകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെവി മനോജ് കുമാറാണ് വിശദീകരണം ആവശ്യപ്പെട്ടു കത്തുനല്‍കിയത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സിഗ്മാബസാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയത്. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. എല്ലായാത്രക്കാരും കയറിയതിനു ശേഷമാണ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ വിദ്യാര്‍ത്ഥികള്‍ മഴനനഞ്ഞു നില്‍ക്കുകയായിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Bus, Motor Vechicle, Motor-Vehicle-Department, Police, Social-Media, Viral, WhatsApp, Motor vehicle department action against bus driver.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia