ജിഷ വധം: വഴിത്തിരിവായത് അമ്മയുടെ മൊഴി

 


പെരുമ്പാവൂര്‍: (www.kvartha.com 17.06.2016) പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവായത് മാതാവ് രാജേശ്വരിയുടെ മൊഴി. കൊല്ലപ്പെട്ട മകള്‍ ജിഷക്ക് ഇതരസംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് രാജേശ്വരി വെളിപ്പെടുത്തിയത്.

രാജേശ്വരിയുടെ മാനസീകാവസ്ഥ അതിന് അനുയോജ്യമല്ലാതിരുന്നതിനാല്‍ ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ നിര്‍ദ്ദേശ പ്രകാരമാണ് താലൂക്ക് ആശുപത്രിക്ക് ഉളളില്‍ വച്ചുതന്നെ രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം  ചെയ്യലിനിടയിലാണ് ഈ അന്യസംസ്ഥാന തൊഴിലാളിയുമായി ജിഷക്ക് ബന്ധമുള്ളത് സംബന്ധിച്ച് രാജേശ്വരി പറഞ്ഞത്.

തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കള്‍ താമസിച്ച സ്ഥലം
സന്ദര്‍ശിക്കുകയും ഇക്കഴിഞ്ഞ ജൂണ്‍ 14ന് അവരെ ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ചെരുപ്പ് പ്രതിയുടെതാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതോടെ പ്രതിയ പിടിക്കാന്‍ ഫോണ്‍കോളുകള്‍ നിര്‍ണായകമായി.

ആസാമിലേക്ക് പോയ പ്രതി മറ്റൊരു ഫോണില്‍ നിന്നും തന്റെ സുഹൃത്തുക്കളോട് ഈ സംഭവത്തെ കുറിച്ച് ചോദിക്കുകയും വീണ്ടും പാലക്കാടെത്തിയശേഷം തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുള്ള കൊറിയന്‍ കമ്പനിയില്‍ ജോലിക്ക് കയറി.

ഇവിടെ നിന്ന് നാല് ദിവസം മുമ്പാണ്  കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഡി.എന്‍.എ  കൊലപാതകിയുടെ ഡി.എന്‍.എയുമായി യോജിക്കുന്നതാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞതോടെയാണ് അമീയൂര്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.
ജിഷ വധം: വഴിത്തിരിവായത് അമ്മയുടെ മൊഴി

Keywords: Murder, Murder case, Perumbavoor, Ernakulam, Kerala, Tamilnadu, Assam, Islam, Mother, Phone call, Police, Jisha, Jisha Murder Case, DGP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia