Responds | വിധിയില്‍ ഒട്ടും തൃപ്തയല്ല, പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമായിരുന്നു, മകളെ കുത്താനുപയോഗിച്ച കത്തികൊണ്ടു തന്നെ അരുണിനെ കൊലപ്പെടുത്തി തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കണമെന്നും സൂര്യഗായത്രിയുടെ അമ്മ
Mar 31, 2023, 19:15 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട്ട് വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അരുണിന് വധശിക്ഷ തന്നെ നല്‍കണമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ. ഈ വിധിയില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്ന് പരഞ്ഞ അവര്‍ സൂര്യഗായത്രിയെ കുത്താനുപയോഗിച്ച കത്തികൊണ്ടു തന്നെ പ്രതി അരുണിനെ കൊലപ്പെടുത്തി തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
സൂര്യഗായത്രി കൊലക്കേസില്‍ അരുണിനു ജീവപര്യന്തം തടവുശിക്ഷയും 20 വര്‍ഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണു ഉത്തരവിട്ടതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അമ്മ, കോടതിയ്ക്കു പുറത്ത് ഓടോ റിക്ഷയിലിരുന്നാണ് ശിക്ഷാവിധിയോട് പ്രതികരിച്ചത്.
'ഇവന് ജീവപര്യന്തം കൊടുത്താല്‍ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നല്കി ജയിലിലിട്ടാല്‍ പോരാ. ഇവനെ ഒന്നുകില്‍ വെടിവച്ചു കൊല്ലണം. അല്ലെങ്കില്‍ തൂക്കിക്കൊല്ലണം. ഞാന്‍ മരിക്കുന്നതിനു മുന്‍പേ ഇതില്‍ രണ്ടിലേതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്' എന്നും അമ്മ പറഞ്ഞു.
'ഈ ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. എന്റെ മുന്നില്‍ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്കു കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കള്‍ക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കണ്മുന്നില് കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാന്‍ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്നു പറഞ്ഞാലും എന്റെ പൊന്നുമോള് മനസ്സില്‍നിന്ന് മായത്തുമില്ല, മറക്കാന്‍ എനിക്കു കഴിയത്തുമില്ല' എന്നും അമ്മ പറഞ്ഞു.
Keywords: Mother Of Victim Responds In Suryagayathri Murder Case, Thiruvananthapuram, News, Murder case, Life Imprisonment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.