ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി; ദൃശ്യം കാമറയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 10.01.2022) ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി. ഇതിന്റെ ദൃശ്യം വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് മക്കളെ തേടി അമ്മപ്പുലി എത്തിയത്. അതേസമയം പുലിക്കുഞ്ഞുങ്ങളെ ഒലവക്കോട് വനംവകുപ്പ് ഡിവിഷനല്‍ ഓഫിസിലേക്ക് മാറ്റിയിരിക്കുകയാണ്.

കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി. പാലക്കാട് ഒലവക്കോട് അകത്തേത്തറ ഉമ്മിണി പപ്പാടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടില്‍ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാഴ്ച പ്രായമുള്ള രണ്ടു പുലിക്കുട്ടികളെ കണ്ടത്.

കുഞ്ഞുങ്ങളെ അമ്മപ്പുലിയോടൊപ്പം വിടാനാണ് പദ്ധതിയെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. അമ്മപ്പുലിയെ പിടികൂടാനായി സമീപപ്രദേശങ്ങളില്‍ കൂടൊരുക്കിയിട്ടുണ്ട്. റേഞ്ച് ഓഫിസര്‍ ആശിഖലി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പിജി കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലത്തുണ്ട്.
Aster mims 04/11/2022

ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി; ദൃശ്യം കാമറയില്‍


Keywords: Mother leopard came looking for the leopard cubs found in the uninhabited house, Palakkad, News, Forest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script