പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ഒളിച്ചോടി; യുവതിയെയും കാമുകനെയും ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് പിടികൂടി
Jan 17, 2021, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആര്യനാട്: (www.kvartha.com 17.01.2021) പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

19ാം വയസ്സില്‍ പറണ്ടോട് സ്വദേശിയായ പ്രവാസിക്ക് ഒപ്പം പോയി യുവതി അയാളുടെ മതം സ്വീകരിച്ച് ദാമ്പത്യജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് 11, 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശി മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് വ്യാഴം വൈകിട്ടോടെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതെന്നു പൊലീസ് പറഞ്ഞു.
വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ആണ് യുവതി പോയത്. തുടര്‍ന്ന് ബന്ധുക്കളും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആര്യനാട് ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ ജോസ്, എസ്‌ഐമാരായ ഡി സജീവ്, എസ് മുരളീധരന്‍ നായര്‍, എഎസ്‌ഐ എസ് ബിജു, എസ്സിപിഒ മാരായ ബി എസ് സജിത്, വി ജി പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.
യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.