മതിലിടിഞ്ഞ് വീണ് മാതാവും കുഞ്ഞും മരിച്ചു

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com 14.06.2016) മതിലിടിഞ്ഞ് വീണ് മാതാവും കുഞ്ഞും മരിച്ചു. ഇരിട്ടി ചാവശ്ശേരി 19 ാം മൈല്‍ പഴയ ബംഗ്ലാവിനടുത്ത് ലക്ഷം വീട് കോളനിയിലാണ് അപകടം. മഴയില്‍ മതിലിടിഞ്ഞ് വീടിനുമുകളില്‍ വീണതാണ് അപകട കാരണം. യുവതിയും ഒന്നര വയസുള്ള മകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. ലക്ഷംവീട് കോളനിയിലെ സി കെ അസീസിന്റെയും പി കെ ഫൗസിയയുടെയും മകള്‍ പി കെആബിദ (21), മകള്‍ ഫാത്തിമത്ത് നിസ എന്നിവരാണ് മരിച്ചത്. ശിവപുരം മെട്ടയിലെ നൗഫലിന്റെ ഭാര്യയാണ് ആബിദ.
മതിലിടിഞ്ഞ് വീണ് മാതാവും കുഞ്ഞും മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. മതിലിനടുത്ത് വീടിന്റെ അടുക്കളഭാഗത്ത് നിന്നിരുന്ന യുവതിയും മകളും മണ്ണിനടിയില്‍പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും അഗ്‌നിരക്ഷാസേനയും എത്തി മണ്ണിനടിയില്‍പ്പെട്ട ഇരുവരെയും പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുവരും മരിച്ചു.

730 മീറ്റര്‍ നീളത്തില്‍ ഏഴടിയോളം ഉയരത്തില്‍ അശാസ്ത്രീയമായാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. രാവിലെ മുതല്‍ പെയ്ത കനത്ത മഴയാണ് മതിലിടിയാന്‍ കാരണം. സ്വകാര്യവ്യക്തി മണ്ണെടുത്തതും അപകടത്തിന് ആക്കം കൂട്ടി.

Keywords:  Death, Accident, Mattannur, Kannur, Kerala, Mother, Abida, Fathimath Nisa.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia