ചോരക്കുഞ്ഞിനെ കൊന്ന് ബാഗിലൊളിപ്പിച്ച യുവതി പിടിയില്‍

 


ADVERTISEMENT

ചോരക്കുഞ്ഞിനെ കൊന്ന് ബാഗിലൊളിപ്പിച്ച യുവതി പിടിയില്‍
തിരുവനന്തപുരം: ചോരക്കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലൊളിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടന്‍ കുളിമുറിയില്‍ വെച്ച് കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ബാഗില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

കിളിമാനൂര്‍ സ്വദേശിനി നീതു(24)വാണ് പൊലീസ് പിടിയിലായത്. അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്നും നീതു പറഞ്ഞു. അമിതരക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.

യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പ്രസവം നടന്നത് മനസ്സിലാക്കുകയും നീതുവിനെ ലേബര്‍ റൂമിലേക്ക് മാറ്റിയ ശേഷം പൊലീസില്‍ വിവരം അറിയിക്കുകയുമായാണ് ഉണ്ടായത്.

Keywords: Kerala, Thiruvananthapuram, Women, Arrested, Baby, Killed, Bag.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia