അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.09.2021) അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തുവിള സ്വദേശി ബിന്ദു (40), മകന്‍ രജിന്‍ (5) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം നഗരൂരിലാണ് സംഭവം. ബിന്ദു, രണ്ടാം ഭര്‍ത്താവായ രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
< !- START disable copy paste -->
അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രജിലാലിനെ (40) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രജിലാല്‍ ഐസിയുവിലാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്.


Keywords:  Kerala, News, Thiruvananthapuram, Mother, Dead, Police, Top-Headlines, Mother and son found dead in Thiruvananthapuram.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia