പ്രായപൂര്‍ത്തിയാകാത്ത മക്കളെ കാഴ്ചവെച്ചു; കാമുകനും അമ്മയ്ക്കും ആജീവനാന്ത തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 29.07.2017) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കാമുകനും അമ്മയ്ക്കും ജീവപര്യന്തം ശിക്ഷ. തൃശ്ശൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച അലിയാര്‍ എന്നയാള്‍ക്ക്‌ ജീവിതാവസാനം വരെ കഠിനതടവും 10,001 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ഓണാവധിക്കാലത്ത് 17ഉം 12ഉം വയസ്സുള്ള പെണ്‍മക്കളുമായി അമ്മ തൃശൂരിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.

മുന്‍നിശ്ചയിച്ച പ്രകാരം കാമുകന്‍ അലിയാര്‍ ഇവിടെയെത്തുകയും തുടര്‍ന്ന് രണ്ടു മക്കളെയും പലവട്ടം ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പീഡനത്തിന് ശേഷം കുട്ടികളുടെ നഗനഫോട്ടോകളും എടുത്തു. കുട്ടികളുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം നടന്നത്. അവധിക്കു ശേഷം സ്‌കൂളിലെത്തി മൂത്ത പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ സംഭവം തുറന്നു പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ കാഴ്ചവെച്ചു; കാമുകനും അമ്മയ്ക്കും ആജീവനാന്ത തടവ്

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാമുകനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു കൊടുത്ത അമ്മയും ശിക്ഷാര്‍ഹയാണെന്ന് കോടതി വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Mother, Imprisonment, Fine, Minor girls, Case, Police, Complaint, Arrest, Court, Mother and lover gets life imprisonment for molest minor girl.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia