കോഴിക്കോട്: (www.kvartha.com 08.03.2021) കൊയിലാണ്ടി നന്തിയില്‍ അമ്മയും നാല് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയല്‍ സ്വദേശി ഹര്‍ഷ (28), മകന്‍ കശ്യപ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.
പാളം മുറിച്ചു കടക്കുകയായിരുന്ന അമ്മയെയും മകനെയും വേഗതയില്‍ വരികയായിരുന്ന ട്രെയിന്‍ ഇടിച്ചു തെറിപ്പികയായിരുന്നു. അമ്മയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡികല്‍ കോളജ് മോര്‍ചറിയിലേക്കും മാറ്റി.
ആനക്കുളം അട്ടവയലില്‍ മനുലാലിന്റെ ഭാര്യയാണ് ഹര്‍ഷ. കൊല്ലചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകില്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് കാശിനാഥ് എന്നു പേരുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. ഹര്‍ഷയുടെ പിതാവ്: ശശി, മാതാവ്: ഷൈനി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.