തിരുവനന്തപുരത്ത് എര്‍ത് കമ്പിയില്‍ നിന്നും ഷോകേറ്റ് അമ്മയും മകളും മരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
Aug 13, 2021, 18:05 IST
തിരുവനന്തപുരം: (www.kvartha.com 13.08.2021) തിരുവല്ലത്ത് എര്‍ത് കമ്പിയില്‍ നിന്നും ഷോകേറ്റ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. മടതുനടയില്‍ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരിച്ചത്.
കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് നീതുവും അമ്മ ഹെനയും മരിച്ചത്. പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഈ വീടിനടുത്തുള്ള എര്‍ത് കമ്പിയ്ക്ക് അടുത്ത് നിന്ന് കളിക്കുന്നതിനിടെ നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോകേറ്റത്.
Keywords: Mother and daughter died to electric shock in TVM, Thiruvananthapuram, News, Local News, Dead, Dead Body, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.