Accidental Death | കോഴിക്കോട് വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) കുണ്ടായിത്തോട് വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), മകള്‍ ഫാത്വിമ ലിയ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. റെയില്‍ പാളം മുറിച്ച് കടക്കവെ കൊച്ചുവേളി ചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി ട്രെയിനാണ് ഇരുവരേയും ഇടിച്ചത്.

Accidental Death | കോഴിക്കോട് വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു
 
നസീമ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്വിമ ലിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹ സല്‍ക്കാരത്തിന് എത്തിയതായിരുന്നു ഇവര്‍. നിസാറാണ് നസീമയുടെ ഭര്‍ത്താവ്.

Keywords: Mother and daughter died after being hit by train, Kozhikode, News, Accidental Death, Injury, Railway Track, Obituary, Hospital, Treatment, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia