ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുറപ്പെട്ട അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

 


കൊല്ലം: (www.kvartha.com 20.02.2019)  ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുറപ്പെട്ട അമ്മയ്ക്കും മകള്‍ക്കും വാഹനാപകടത്തില്‍ ദാരുണാന്ത്യം. ജലജ മണികണ്ഠന്‍ (50), ഇളയ മകള്‍ ആര്യ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിക്കായിരുന്നു കൊല്ലം കര്‍ബല ജംഗ്ഷനും ചെമ്മാംമുക്കിനുമിടയില്‍ ഭാരതരാജ്ഞി പള്ളിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

കടപ്പാക്കട ഭാഗത്ത് നിന്ന് സ്‌കൂട്ടറില്‍ കൊല്ലം റെയില്‍വേ സ്റ്രേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യയെ മേവറം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാവിലെ ഒമ്പത് മണിയോടെ മരിച്ചു. ജലജയുടെ ഭര്‍ത്താവ് മണികണ്ഠന്‍ ചിന്നക്കടയില്‍ ലോഡിംഗ് തൊഴിലാളിയാണ്. ജലജയുടെ മറ്റൊരു മകള്‍ ആതിര. ആര്യയുടെ ഭര്‍ത്താവ് ശ്രീജിത്ത്, ഏക മകന്‍ അദ്വൈത്.


Keywords: Mother and daughter dead in accident, Kollam, News, Kerala, Accidental Death, Death, KSRTC, hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia