Complaint | 9 മാസം പ്രായമുള്ള കുഞ്ഞുമായി ഭാര്യ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്; അമ്മയുടേയും കുഞ്ഞിന്റെയും മരണത്തിന് കാരണം തന്റെ ബന്ധുക്കളുടെ തുടര്‍ചയായുള്ള ഭീഷണി എന്നും ആരോപണം
Dec 11, 2022, 16:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതിയുമായി ഭര്‍ത്താവ്. തന്റെ സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുന്‍പില്‍ ചാടി മരിക്കാന്‍ കാരണമെന്നാണ് യുവാവിന്റെ ആരോപണം. പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പതു മാസം പ്രായമുള്ള ഇളയമകള്‍ അനുഷികയും ട്രെയിന്‍ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തന്റെ വീട്ടുകാരുടെ പീഡനമാണു പ്രബിതയെ മരണത്തിലേക്കു തള്ളിവിട്ടതെന്നാണ് ഭര്‍ത്താവ് സുരേഷിന്റെ പരാതി.
ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അകൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Keywords: Mother and Baby's Suicide case. Husband's complaint against his own family, Kozhikode, News, Suicide, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.