Suresh Gopi | കുവൈത് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും, പറ്റാവുന്ന വീടുകളില്‍ പോകും; ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുക എന്നുള്ളതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സുരേഷ് ഗോപി
 

 
Kuwait Fire Tragedy: 'Will visit houses of victims' MoS Suresh Gopi cancels party events, Ernakulam, News, Kuwait Fire Tragedy, Suresh Gopi, Media, Compensation, Politics, Kerala News


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലയാളികള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യക്കാര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ സ്വീകരണ പരിപാടികള്‍ ഒഴിവാക്കിയെന്നും മന്ത്രി


കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു

അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈത്ത് സര്‍കാര്‍

കൊച്ചി: (KVARTHA) കുവൈതിലെ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യക്കാര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ സ്വീകരണ പരിപാടികള്‍ ഒഴിവാക്കിയെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികള്‍ മാറ്റിവച്ച് കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Aster mims 04/11/2022


മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിലൊക്കെ പോകും. ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്രസര്‍കാരാണെന്നും മന്ത്രി പറഞ്ഞു. മലയാളികള്‍ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്ത് ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈത്ത് സര്‍കാരാണെന്നും അവര്‍ അതെല്ലാം കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും അവരുടെ നടപടികളില്‍ നമുക്ക് ഇടപെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുവൈത് കണ്ടെത്താത്ത കാര്യങ്ങള്‍ നമുക്ക് ഇപ്പോള്‍ വിളിച്ചുപറയാനാകില്ല. അവരാവശ്യപ്പെടുന്ന നടപടികളിലെ ന്യായവും അന്യായവും നോക്കി ഇടപെടും. ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുക എന്നുള്ളതാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വലിയ മാറ്റം കൊണ്ടുവന്നവരാണ് പ്രവാസികളെന്നും ആ വിചാരത്തിനായിരിക്കും മുന്‍തൂക്കമെന്നും മന്ത്രി പറഞ്ഞു. കുവൈതില്‍ ചികിത്സയിലുള്ളവരുടെ കാര്യങ്ങള്‍ നോക്കുന്നത് അവിടുത്തെ സര്‍കാരാണ്. നമ്മുടെ വിദേശകാര്യ മന്ത്രാലയം മികച്ച രീതിയിലാണ് വിഷയത്തില്‍ ഇടപെടുന്നത് എന്നും  മന്ത്രി അറിയിച്ചു. 

അതേസമയം അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്‍ഡ്യക്കാരനും കൂടി മരിച്ചതോടെ മരണസംഖ്യ 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia