Dead Body | ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും
Nov 19, 2022, 21:10 IST
പത്തനംതിട്ട: (www.kvartha.com) ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. കൊല്ലപ്പെട്ട റോസ്ലിന്റെയും പദ്മയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്. കോട്ടയം മെഡികല്‍ കോളജിലാണ് നിലവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇലന്തൂരില്‍ നരബലിക്ക് ഇരയായ പദ്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരെ കുടുംബം വീണ്ടും രണ്ട് തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പദ്മയുടെ മക്കള്‍ കൊച്ചിയില്‍ തുടരുകയാണ്.
കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂരില്‍ താമസിക്കുന്ന റോസ്ലി എന്നിവരാണ് ഇലന്തൂരില്‍ ആഭിചാര ക്രിയകളുടെ ഭാഗമായുള്ള നരബലിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. റോസ്ലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ശാഫി എന്നിവരാണ് കേസിലെ പ്രതികള്‍. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടിരിക്കയാണെന്നും മൊഴി നല്‍കി. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ശാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചത്.
ഇരട്ടനരബലിയില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസില്‍ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‌സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവല്‍ അവസാനിപ്പിച്ചിരുന്നു.
Keywords: Mortal remains of those killed in Ilantur human sacrifice will be handed over to their relatives on Sunday, Pathanamthitta, News, Dead Body, Medical College, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.