Pattayam | മൊറാഴ വിലേജിലെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം, സര്‍കാര്‍ തീരുമാനം കരകയറ്റിയത് നൂറിലേറെ കുടുംബങ്ങളെ
Mar 30, 2023, 20:21 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മൊറാഴ വിലേജില്‍ ധര്‍മശാലയിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി. പ്രദേശത്തെ 135 കുടുംബങ്ങള്‍ക്ക് സ്ഥിര പട്ടയം നല്‍കുന്നതിനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
മൊറാഴ വിലേജില്‍ 1958ല്‍ 28 പേര്‍ക്ക് ഒരു ഏകര്‍ വീതം ഭൂമി നല്‍കി താത്കാലിക പട്ടയം അനുവദിച്ചിരുന്നു. ഇവര്‍ ഈ ഭൂമിയില്‍ വീടുവച്ച് താമസിച്ചുവരികയാണ്. ഇപ്പോള്‍ ഈ ഭൂമിക്ക് 135 അവകാശികളുണ്ട്.
ഇവര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് ഇടപാട് നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. മുന്‍സിപല്‍ ചട്ടപ്രകാരം കൈവശമുള്ള മുഴുവന്‍ ഭൂമിയും പതിച്ചു നല്‍കാനും സാധിക്കുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ വരികയും പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജനുമായി ചര്‍ചകള്‍ നടത്തുകയും തുടര്‍ന്ന് മന്ത്രി പ്രത്യേക ഇടപെടല്‍ നടത്തുകയും ചെയ്തതിന്റെ ഭാഗമായാണ് മന്ത്രിസഭാ യോഗം വിഷയം ചര്‍ച ചെയ്ത് 1995 ലെ മുനിസിപല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ച് 135 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.
ഇതോടെ മൂന്നു പതിറ്റാണ്ടുകളായി ഭൂമി ലഭിക്കാതെ നിരാശ്രയരായ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.
Keywords: More than 100 families rescued by government's decision to solve land problems in Morazha village, Kannur, News, Cabinet, Land, Minister, Meeting, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.