Greeshma's Statements | പലതവണ തിരികെ ചോദിച്ചിട്ടും തന്റെ സ്വകാര്യ ചിത്രങ്ങള്‍ നല്‍കിയില്ല; പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു; ഷാരോണ്‍ കൊലപാതക കേസില്‍ ഗ്രീഷ്മയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഷാരോണ്‍ കൊലപാതക കേസില്‍ പ്രതി ഗ്രീഷ്മ പൊലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഗ്രീഷ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പലതവണ തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയില്ലെന്നും ഗ്രീഷ്മ മൊഴി നല്‍കി.
Aster_MIMS

Greeshma's Statements | പലതവണ തിരികെ ചോദിച്ചിട്ടും തന്റെ സ്വകാര്യ ചിത്രങ്ങള്‍ നല്‍കിയില്ല; പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു; ഷാരോണ്‍ കൊലപാതക കേസില്‍ ഗ്രീഷ്മയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്

ഇവ പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പെടെ മുഴക്കിയിട്ടും ഷാരോണ്‍ സ്വകാര്യ ചിത്രങ്ങള്‍ തരാന്‍ കൂട്ടാക്കിയില്ലെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

അതിനിടെ, ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പൊലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

റൂറല്‍ എസ് പി ഓഫിസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു. ഒരാളെ റൂറല്‍ എസ് പി ഓഫിസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്.

നാലുപേരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.

ഞായറാഴ്ച അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നല്‍കുന്നവിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അല്പസമയത്തെ നിരീക്ഷണത്തിന് ശേഷം യുവതിയെ ആശുപത്രിയില്‍നിന്ന് മാറ്റാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആശുപത്രി വിട്ടാല്‍ ഉടനെ ഗ്രീഷ്മയെ റൂറല്‍ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.

Keywords: More statements of Greeshma in Sharon murder case are out, Thiruvananthapuram, News, Trending, Murder case, Police, Statement, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia