Human Trafficking | റഷ്യയിലേക്ക് മനുഷ്യക്കടത്ത്; ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് 20 ഓളം യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന; തിരിച്ചെത്തിക്കാന്‍ ഇന്റര്‍പോളുമായി ചേര്‍ന്ന് കേന്ദ്രസര്‍കാര്‍ നടപടി തുടങ്ങി
Mar 25, 2024, 13:51 IST
കൊച്ചി: (KVARTHA) മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തോടൊപ്പം യുദ്ധം ചെയ്യാനായി നിയോഗിക്കപ്പെട്ടവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പെട്ടിരിക്കാമെന്ന സംശയത്തില്‍ സിബിഐ. തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് 20 ഓളം യുവാക്കള്‍ അകപ്പെട്ടെന്നാണ് സൂചന.
മനുഷ്യക്കടത്തിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്.
ഉദ്യോഗസ്ഥര്‍ പറയുന്നത്: അഞ്ചുതെങ്ങ് മുതല്‍ പൂവാര്‍ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ജോലി വാഗ്ദാനം ചെയ്ത് ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്മെന്റ് നടന്നിരിക്കുന്നത്.
നേരത്തെ, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കള്‍ മനുഷ്യക്കടത്തിനിരയായി റഷ്യന്‍ യുദ്ധ മേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇവര്‍ റഷ്യ - യുക്രൈയ്ന്‍ അതിര്‍ത്തിയിലെ യുദ്ധമുഖത്താണുള്ളത്.
ഇതില്‍ പ്രിന്‍സ് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ, മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടിയുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നു. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോണ്‍ ആക്രമണത്തില്‍ കാലിന് പരുക്ക് പറ്റിയത്.
സെക്യൂരിറ്റി ജോലിക്കയാണ് അഞ്ചു മാസം മുന്‍പ് പൂവാര്‍ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയത്. ഡെല്‍ഹിയിലെ ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് തൊഴില്‍ തരപ്പെടുത്തിയത്. ഏജന്റിന് 3 ലക്ഷം രൂപ നല്‍കിയിരുന്നു. ഏജന്റിനെക്കുറിച്ച് വീട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. റഷ്യയിലെത്തി രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേ കൂലിപ്പട്ടാളത്തില്‍ ചേരുന്നത്. യുദ്ധത്തിനിടയില്‍ കാലിന് പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാര്‍ഥി കാംപിലാണ് ഉള്ളതെന്ന് മാതാവ് അരുള്‍മേരി പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന മൂന്ന് ഇന്‍ഡ്യക്കാര്‍ കൊല്ലപ്പെട്ടെന്നാണ് ഡേവിഡ് വീട്ടുകാരെ അറിയിച്ചത്. അഭയാര്‍ഥി കാംപിലുള്ള ഡേവിഡിന് ഇടയ്ക്ക് വീട്ടുകാരെ ഫോണ്‍ വിളിക്കാന്‍ സാധിക്കുന്നുണ്ട്. സിബിഐ സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പാസ്‌പോര്‍ടും മറ്റു രേഖകളും പട്ടാള ഉദ്യോഗസ്ഥരുടെ കയ്യിലാണ്. പരുക്കേറ്റവരെയും മൃതദേഹങ്ങളെയും കൊണ്ട് പരിസരം നിറഞ്ഞതായാണ് ഡേവിഡ് പറയുന്നത്. ഡേവിഡിന്റെ വിവരങ്ങള്‍ ശേഖരിച്ച സിബിഐ ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഏജന്റുമാരുടെ നീക്കങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവും വിനീതും പ്രിന്‍സുമെല്ലാം വീട്ടുകാര്‍ വഴി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്‍ഡ്യന്‍ എംബസി യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. സര്‍കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് യുദ്ധമേഖലയിലേക്കെത്താന്‍ പ്രയാസം നേരിടുന്നുണ്ട്.
ഡെല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ശാര്‍ജ വഴിയുമാണ് യുവാക്കള്‍ റഷ്യയില്‍ എത്തിയത്. കുടുങ്ങി കിടക്കുന്ന യുവാക്കളെ തിരിച്ചെത്തിക്കാന്‍ ഇന്റര്‍പോളുമായി ചേര്‍ന്ന് കേന്ദ്രസര്‍കാര്‍ നടപടി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഈ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് മലയാളി യുവാക്കളെ മടക്കിക്കൊണ്ടുവരണമെന്നും നിയമവിരുദ്ധ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, Malayalam-News, More Malayalees, Victims, Human Trafficking, Russia, CBI, War, Opposition Leader, VD Satheesan, Letter, External Affairs Minister, S Jaishankar, Immediate Intervention, More Malayalees may victims of human trafficking to Russia, Says CBI.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.