ഏറ്റവും കൂടിയ ഭൂരിപക്ഷം പി ജെ ജോസഫിന്; കുറവ് അനില്‍ അക്കരയ്ക്ക്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 19.05.2016) ഇത്തവണ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പി ജെ ജോസഫിന്. തൊടുപുഴയില്‍ മത്സരിച്ച എല്‍ഡിഎഫിലെ റോയ് വാരിക്കാട്ടിനെ 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസഫ് തോല്‍പ്പിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ അനില്‍ അക്കരയാണ് കുറഞ്ഞ വോട്ടിന് വിജയിച്ചത്. മൂന്ന് വോട്ടിനാണ് അനിലിന്റെ വിജയം.

കണ്ണൂരിലെ മട്ടന്നൂരില്‍ മത്സരിച്ച ഇ പി ജയരാജന്‍ 43,381 വോട്ടിന്റെ ലീഡുമായി രണ്ടാമതെത്തി. കല്യാശേരിയില്‍ മത്സരിച്ച ടി വി രാജേഷ് ആണ് മൂന്നാം സ്ഥാനത്ത്. 42,891 വോട്ടിന്റെ ഭൂരിപക്ഷം. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി 42,632 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആറ്റിങ്ങലില്‍ അഡ്വ. ബി സത്യന്‍ 40,383 വോട്ടിന്റെ ഭൂരിപക്ഷവും തളിപ്പറമ്പില്‍ ജെയിംസ് മാത്യൂ 40,617 വോട്ടുകളുടെ ഭൂരിപക്ഷവും നേടി.

ധര്‍മ്മടത്ത് പിണറായി വിജയന്‍ 36,905 വോട്ടിനാണ് വിജയിച്ചത്. പീരുമേട് ഇ എസ് ബിജിമോള്‍ 314, പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി 579, കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖ് 573 വോട്ടുകള്‍ക്ക് വിജയിച്ചു.

ഏറ്റവും കൂടിയ ഭൂരിപക്ഷം പി ജെ ജോസഫിന്; കുറവ് അനില്‍ അക്കരയ്ക്ക്

ഏറ്റവും കൂടിയ ഭൂരിപക്ഷം പി ജെ ജോസഫിന്; കുറവ് അനില്‍ അക്കരയ്ക്ക് Keywords: Kottayam, Kerala, LDF, UDF, Assembly Election, Election-2016, Kerala Congress (m), P.J.Joseph, Congress.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia