കിളിരൂര്‍ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ശ്രമിക്കും: തിരുവഞ്ചൂര്‍
Apr 9, 2013, 16:28 IST
തൃശൂര്‍: കിളിരൂര്‍ കേസില്‍ സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണത്തിന് ശ്രമിക്കുമെന്ന് അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കിളിരൂര്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തില്‍ വിട്ടുപോയ കാര്യങ്ങളും പുതിയ കാര്യങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും ശാരിയുടെ മാതാപിതാക്കള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
തൃശൂര്‍ പൂരം പ്രദര്‍ശനത്തിലെ പോലീസ് പവലിയന്റയും മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഹെല്‍പ് ഡെസ്‌കിന്റെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂര്‍. കിളിരൂര്‍ കേസിലെ പുതിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുന്നതിന്റെ നിയമസാധ്യതയെക്കുറിച്ച് പരിശോധിക്കുമെന്നും സത്യം പുറത്തുവരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Keywords: Minister, Government, Law, Shari, Parents, Thiruvanchoor Radhakrishnan, Case, Kiliroor case, CBI, Investigates, Kerala, Police, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.