SWISS-TOWER 24/07/2023

Panur blast | പാനൂർ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 'തിരഞ്ഞെടുപ്പിൽ ബൂത് പിടിക്കാനും പോളിങ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾക്ക് മേൽ വ്യാപക അക്രമം നടത്താനും നിർമിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ് ദിവസം സംഘർഷ ബാധിത പ്രദേശങ്ങളിൽ ബൂത് പിടിച്ചെടുക്കാനും പിന്നീട് രാഷ്ട്രീയ എതിരാളികൾക്കു നേരെയും സ്ഥാപനങ്ങൾ, വീടുകൾ എന്നിവ ലക്ഷ്യമാക്കിയും വൻതോതിൽ ബോംബേറു നടത്താനും പാനൂർ സ്ഫോടന കേസിലെ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണ നിഗമനം.
  
Panur blast | പാനൂർ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 'തിരഞ്ഞെടുപ്പിൽ ബൂത് പിടിക്കാനും പോളിങ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾക്ക് മേൽ വ്യാപക അക്രമം നടത്താനും നിർമിച്ചു'

അറസ്റ്റിലായവരിൽ നിന്നും ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് കുന്നോത്ത്പറമ്പിൽ ബിജെപി പ്രവർത്തകരുമായി സംഘർഷം നില നിൽക്കുന്നുണ്ട്. ഇതുകൂടാതെ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുമായും സിപിഎം പ്രാദേശിക നേതൃത്വം ഏറ്റുമുട്ടലിൻ്റെ സാഹചര്യത്തിലാണ്. ഇതിനെയൊക്കെ പ്രതിരോധിക്കാനാണ് ബോംബ് നിർമ്മാണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായതോടെ അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.

അറസ്റ്റിലായവരെ തിങ്കളാഴ്ച പകൽ തലശേരി കോടതിയിൽ ഹാജരാക്കും. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രടറി അമല്‍ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമല്‍ എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. സിപിഎം റെഡ് വോളന്റീയറുമായിരുന്നു. അറസ്റ്റിലായ മിഥുൻ ബോംബ് നിർമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു.

കേസില്‍ രണ്ടു പേര്‍ ഒളിവിലാണ്. പരുക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസിൽ ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്.

ബോംബ് നിർമിക്കാൻ മുൻകൈയെടുത്തതായി പറയുന്ന ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡികൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ.

Keywords: Panoor, Crime, Kannur, Malayalam News, Bomb Blast, Lok Sabha Election, Police, Investigation, Thalassery, BJP, CPM, Arrested, Muslim League, Court, DYFI, Case, Kozhikode Medical Collage, More information out in Panur blast.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia