SWISS-TOWER 24/07/2023

ഇമാം ഹുസൈനെ ദേവലോകത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

 


ഇമാം ഹുസൈനെ ദേവലോകത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത ഇമാം ഹുസൈനെ(56) ബദിയടുക്ക പെര്‍ള ദേവലോകത്തെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ദേവലോകത്തേക്ക് കൊണ്ടുവരുന്ന വിവമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ തടിച്ച്കൂടിയിരുന്നു. കൊല നടന്ന വീടും പരിസരവും പ്രതി ക്രൈംബ്രാഞ്ചിന് കാട്ടികൊടുത്തു. നാട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞു.

വെട്ട് കത്തി ഉപേക്ഷിച്ച സ്ഥലവും, കൊല നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന കൈലിമുണ്ട് ഉപേക്ഷിച്ച സ്ഥലവും ഇമാം ഹുസൈന്‍ ക്രൈംബ്രാഞ്ചിന് കാട്ടികൊടുത്തു. കൊല നടന്ന സമയത്ത് തന്നെ വെട്ടുകത്തിയും കൈലി മുണ്ടും പോലീസിന് ലഭിച്ചിരുന്നു. മെയ് അഞ്ച് വരെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കൊലയ്ക്ക് ശേഷം 18 വര്‍ഷക്കാലം രഹസ്യമായി ഒളിവില്‍ താമസിച്ച മംഗലാപുരത്തെ വസന്ത് മഹല്‍ ലോഡ്ജിലും ക്രൈംബ്രാഞ്ച് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.

ലോഡ്ജ് മാനേജരും മറ്റ് ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. മംഗലാപുരത്ത് ഒളിവില്‍ താമസിച്ചപ്പോള്‍ ഹസ്ത്തരേഖാശാസ്ത്രവും, അഞ്ചനമഷിനോട്ട തട്ടിപ്പും മറ്റും നടത്തിയാണ് ഇമാം ഹുസൈന്‍ കഴിഞ്ഞ് കൂടിയിരുന്നത്. മംഗലാപുരത്തെ ലോഡ്ജില്‍ നിന്ന ലഭിച്ച വിസറ്റിംഗ് കാര്‍ഡാണ് ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് സഹായകമായത്.

കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റെയും ഭാര്യ ശ്രീമതിയുടെയും ദേഹത്ത് നിന്നും കവര്‍ന്ന എട്ട് പവനോളം തൂക്കം വരുന്ന ആഭരണങ്ങള്‍ എവിടെയാണ് വില്‍പ്പന നടത്തിയതെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. കാസര്‍കോട് സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ 19 വര്‍ഷത്തിന് ശേഷവും കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. തിരിച്ചറിയല്‍ പരേഡിന്റെ റിപോര്‍ട്ട് ലഭിക്കാന്‍ ക്രൈംബ്രാഞ്ച് കാസര്‍കോട് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ ദൃക്ഷ്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസിന് നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. സാഹചര്യ തെളിവും മറ്റ് ശാസ്ത്രീയ തെളിവുകളും കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് കോടതില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

Keywords:  kasaragod, Murder case, Accused, Kerala, Crime Branch


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia