Accidents | റോഡുകളില്‍ കൂടുതല്‍ അപകടങ്ങളും നടക്കുന്നത് മഴക്കാലത്തല്ല! വെറും മിനിറ്റുകള്‍ക്ക് ജീവിതവും മരണവും നിര്‍ണയിക്കാനാവും; സര്‍ക്കാര്‍ പഠനം പറയുന്നത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി (www.kvartha.com) റോഡപകടങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് മഴക്കാലത്താണെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. എന്നാല്‍ ഈ ധാരണ തെറ്റാണെന്നും കൂടുതല്‍ അപകടങ്ങളും നടക്കുന്നത് തണുപ്പുകാലത്തും വേനല്‍ക്കാലത്തും ആണെന്നാണ് സര്‍ക്കാരിന്റെ പുതിയ പഠനം വ്യക്തമാക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ 2018-2022 കാലയളവിലെ കേരളത്തിലെ റോഡപകടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലാണിത്.
           
Accidents | റോഡുകളില്‍ കൂടുതല്‍ അപകടങ്ങളും നടക്കുന്നത് മഴക്കാലത്തല്ല! വെറും മിനിറ്റുകള്‍ക്ക് ജീവിതവും മരണവും നിര്‍ണയിക്കാനാവും; സര്‍ക്കാര്‍ പഠനം പറയുന്നത് ഇങ്ങനെ

പഠനം അനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 19, 468 പേരുടെ ജീവന്‍ റോഡപകടങ്ങളിലൂടെ നഷ്ടമായിട്ടുണ്ട്. മരിച്ചവരില്‍ 60 ശതമാനവും 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മിക്കവരും മരണപ്പെടുന്നുവെന്ന വസ്തുതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാലാവര്‍ഷത്തിന് ശേഷം റോഡുകള്‍ ഉണങ്ങി കാഴ്ചകള്‍ വ്യക്തമാകുന്ന സമയത്താണ് കൂടുതല്‍ അപകടമുണ്ടാകുന്നത്. ഈ സമയത്ത് നല്ല കാലവസ്ഥയും റോഡും ആയതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന്റെ വേഗത കൂട്ടാനുള്ള തോന്നലും ഉണ്ടാകുന്നത് കൊണ്ടാണ് കേരളത്തില്‍ ശൈത്യ കാലത്ത് അപകടങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് പഠനം പറയുന്നു.

മഴക്കാലത്ത് ഗതാഗത കുരുക്ക് മൂലവും വഴുക്കുള്ള റോഡുകള്‍ ആയതിനാലും ആളുകള്‍ വേഗത കുറക്കുമ്പോള്‍ അപകടങ്ങള്‍ കുറയുന്നു. റോഡുകളിലെ മരണങ്ങള്‍ തടയാന്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. റോഡുകളുടെ മോശം അവസ്ഥ, റോഡുകളില്‍ പ്രത്യേകിച്ച് അപകടം നടക്കുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിലും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഗുരുതരമായ വീഴ്ചകളാണ് അപകടം നടക്കുന്നതിന്റെ പ്രധാന കാണണമെന്ന് കെ എസ് രാധാകൃഷ്ണനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ചു 2018-2022 കാലയളവില്‍ 1,86,375 അപകടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 19468 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,11,534 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങളില്‍ 67 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ശതമാനം അപകടങ്ങളുടെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സൈക്കിള്‍ യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും അശ്രദ്ധയും
സാങ്കേതിക തകരാറുകളും അശ്രദ്ധമായ ഡ്രൈവിങുമെല്ലാം വളരെ കുറവാണ്. വെളിച്ച കുറവ്, അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍, മോശം കാലാവസ്ഥ, മോശം റോഡുകള്‍ തുടങ്ങിയവ കാരണങ്ങളാല്‍ 29 ശതമാനം അപകടങ്ങളാണ് നടക്കുന്നത്.

മാത്രമല്ല മൊത്തം അപകടങ്ങളില്‍ 23 ശതമാനം ദേശീയ പാതകളിലും 20 ശതമാനം സംസ്ഥാനപാതകളിലും 57% ജില്ല, ഗ്രാമ, നഗര മേഖലകളിലെ റോഡുകളിലുമാണ് നടക്കുന്നത്. വിഭജിക്കാത്തതും ഒറ്റവരിയുമായ പാതകള്‍, ഇടുങ്ങിയ റോഡുകളില്‍ വാഹന സാന്ദ്രത വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന ഉയര്‍ന്ന ജനസാന്ദ്രത, അക്ഷമരായ ഡ്രൈവര്‍മാരും എപ്പോഴും തിരക്കുകൂട്ടുന്നവരും ഇതെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രിയില്‍ അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും പകലിനെ അപേക്ഷിച്ച് അപകടങ്ങളുടെ തീവ്രത രാത്രിയില്‍ കൂടുതലാണ്. തിരക്ക് കുറവായതിനാലും അമിതവേഗത സാധാരണമായതിനാലും രാത്രികാലങ്ങളില്‍ വലിയൊരു ശതമാനം അപകടങ്ങളും മണിക്കൂറുകളോളം ശ്രദ്ധിക്കപ്പെടാതെ
പോവുകയും ആശുപത്രിയില്‍ എത്തിക്കാനും വൈകുന്നത് കൊണ്ടും മരണങ്ങളും കൂടുന്നു. വെറും മിനിറ്റുകള്‍ക്ക് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്ന പ്രധാന കാര്യം.

Keywords: Accident, Supreme Court, Motor Vehicle, Government, Road, Kerala, Obituary, Kerala News, Kochi News, Accident News, Malayalam News, More accident on roads not during rainy season - Govt study. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia