രണ്ടുവയസുക്കാരിയുടെ ഫോട്ടോ എടുത്ത യുവസംവിധായകന് മര്‍ദ്ദനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രണ്ടുവയസുക്കാരിയുടെ ഫോട്ടോ എടുത്ത യുവസംവിധായകന് മര്‍ദ്ദനം
തൃശൂര്‍: രണ്ടുവയസുക്കാരിയുടെ ഫോട്ടോ എടുത്ത യുവസംവിധായകനെ സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ മര്‍ദ്ദിച്ചതായി പരാതി. ഗുരുവായൂര്‍ നരിമടയില്‍ ആല്‍ബം ഷൂട്ടിംഗിനെത്തിയ ബിജു ഇബ്രാഹിമിനും സംഘത്തിനുമാണ് സദാചാര പോലീസ് മര്‍ദ്ദിച്ചത്. പരുക്കേറ്റ ബിജു ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷൂട്ടിംഗിനിടയില്‍ വെള്ളം കുടിക്കാന്‍ അടുത്ത വീട്ടില്‍ പോയപ്പോള്‍ വീടിന് പുറത്തുണ്ടായിരുന്ന രണ്ടര വയസ്സുകാരിയുടെ ഫോട്ടോ എടുത്തപ്പോഴായിരുന്നു മര്‍ദ്ദനം. അനുവാദമില്ലാതെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചായിരുന്നു ഇവരെ സംഘം മര്‍ദ്ദിച്ചത്. കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ബിജു മഴയെക്കുറിച്ചുള്ള ആല്‍ബത്തിന്റെ ചിത്രീകരണത്തിലാണ്.

Keywords:  Thrissur, Assault, Director, Moral Police, Photo 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia