

● തണുപ്പുള്ള കാലാവസ്ഥയിൽ മുഖം മാത്രം കാണുമ്പോൾ ഇത് സാധാരണമായിരുന്നു.
● പാശ്ചാത്യ പര്യവേക്ഷകരാണ് ഇതിന് എസ്കിമോ ചുംബനം എന്ന് പേരിട്ടത്.
● ഇത് റൊമാൻ്റിക് ആകണമെന്നില്ല, സൗഹൃദത്തിനും കുടുംബത്തിനും ഉപയോഗിക്കാം.
● ചുംബനം അധികമായാൽ ആരോഗ്യത്തിന് ദോഷകരമാണ്.
റോക്കി എറണാകുളം
(KVARTHA) പാശ്ചാത്യ ലോകത്ത് സുപരിചിതമായ ഒന്നാണ് 'എസ്കിമോ ചുംബനം'. നമ്മുടെ നാട്ടിൽ വിവിധ തരത്തിലുള്ള ചുംബനങ്ങളും ചുംബന സമരങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും, പലർക്കും ഇങ്ങനെയൊരു ചുംബന രീതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവില്ല. എന്നാൽ 'എസ്കിമോ' എന്ന പേരിൽ ഒരു ചുംബന രീതി നിലവിലുണ്ട്. അതിനെക്കുറിച്ചും അതിൻ്റെ പ്രത്യേകതകളെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.
രണ്ടു വ്യക്തികൾ അവരുടെ മൂക്കുകൾ തമ്മിൽ ഉരസുന്ന ഒരു സ്നേഹപ്രകടനമാണ് എസ്കിമോ ചുംബനം. ഇത് സാധാരണയായി കളിതമാശയ്ക്കും, അടുപ്പത്തിനും, വാത്സല്യത്തിനും വേണ്ടി ഉപയോഗിക്കുന്നു. വാസ്തവത്തിൽ ഇത് ‘കുനിക്’ എന്നറിയപ്പെടുന്ന ഒരു അഭിവാദ്യ രീതിയാണ്.
ഇതിൽ മൂക്കും, മേൽച്ചുണ്ടും മറ്റൊരാളുടെ കവിളിലോ നെറ്റിയിലോ അമർത്തി ശ്വാസമെടുക്കുന്നു. പുറത്ത് തണുപ്പുള്ള കാലാവസ്ഥയിൽ ശരീരം മുഴുവൻ മൂടിയിരിക്കുമ്പോൾ, മുഖത്ത് ദൃശ്യമാകുന്ന ഒരേയൊരു ഭാഗം മൂക്കായിരിക്കും. അതിനാൽ, ഇങ്ങനെയുള്ള ഒരു അഭിവാദ്യം അവർക്കിടയിൽ സാധാരണമായിരുന്നു.
പാശ്ചാത്യ ലോകത്തെ ആർട്ടിക് പര്യവേക്ഷകർ ഈ രീതി ആദ്യമായി കണ്ടപ്പോൾ അതിനെ ‘എസ്കിമോ കിസ്’ എന്ന് വിളിച്ചു. എന്നാൽ ‘എസ്കിമോ’ എന്നത് ചില ആളുകൾക്ക് അനാദരവായി തോന്നിയേക്കാം. അതിനാൽ, ഇന്ന് പലരും ഇതിനെ ‘നോസ് റബ്’ അല്ലെങ്കിൽ ‘നോസ് കിസ്’ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. എസ്കിമോ ചുംബനം റൊമാൻ്റിക് ആകണമെന്നില്ല, ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മനോഹരമായ മാർഗ്ഗമാണ്.
ഒരു പ്രത്യേക ചുംബന രീതിയെക്കുറിച്ച് എല്ലാവർക്കും മനസ്സിലായെന്ന് കരുതുന്നു. ചുംബനം അതിരുകടന്നാൽ അത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഓർക്കുക. ഏതൊരുകാര്യവും ആവശ്യത്തിന് മാത്രം ആകുക. അധികമായാൽ അമൃതും വിഷം എന്നതുപോലെ ചുംബനങ്ങളും ചുംബന രീതികളും അതിരുകടക്കരുത് എന്ന് സാരം.
ഇതുപോലെ ഇനിയും നമുക്ക് അറിയാത്ത ചുംബന രീതികളുണ്ട്. എന്തായാലും എസ്കിമോ ചുംബനം പലർക്കും പുതിയ അറിവാണെന്ന് വിശ്വസിക്കുന്നു. ഈ അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹകരിക്കുക.
എസ്കിമോ ചുംബനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The Eskimo kiss, known in the Western world, is a gesture of affection involving two people rubbing their noses together. It is used for playfulness, intimacy, and affection and is actually a greeting called 'kunik'. It was common in cold climates where only the face was visible. It's also known as a 'nose rub' or 'nose kiss' and is not necessarily romantic.
#EskimoKiss, #NoseRub, #Kunik, #Affection, #Culture, #Malayalam