Attack | തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങ് എറിഞ്ഞ കരിക്ക് ശരീരത്തില്‍ പതിച്ച് കര്‍ഷകന് ഗുരുതരമായി പരുക്കേറ്റു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പുരയിടത്തോട് ചേര്‍ന്ന തെങ്ങിന്‍ തോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാന്‍ പറമ്പില്‍ എത്തിയതായിരുന്നു രാജു
● തെങ്ങിന്‍ മുകളില്‍ ഉണ്ടായിരുന്ന കുരങ്ങ് കരിക്ക് പറിച്ച് തേങ്ങ പെറുക്കുകയായിരുന്ന രാജുവിന് നേരെ എറിയുകയായിരുന്നു
● മുഖത്തും കണ്ണിനും തലയ്ക്കും പരുക്കേറ്റ രാജുവിനെ താമരശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
താമരശ്ശേരി: (KVARTHA) തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങ് എറിഞ്ഞ കരിക്ക് ശരീരത്തില്‍ പതിച്ച് കര്‍ഷകന് ഗുരുതരമായി പരുക്കേറ്റു. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരുക്കേറ്റത്. വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. പുരയിടത്തോട് ചേര്‍ന്ന തെങ്ങിന്‍ തോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാന്‍ പറമ്പില്‍ എത്തിയതായിരുന്നു രാജു ജോണ്‍. ഇതിനിടെ തെങ്ങിന്‍ മുകളില്‍ ഉണ്ടായിരുന്ന കുരങ്ങ് കരിക്ക് പറിച്ച് തേങ്ങ പെറുക്കുകയായിരുന്ന രാജു ജോണിന് നേരെ എറിയുകയായിരുന്നു.
ഏറുകൊണ്ട് മുഖത്തും കണ്ണിനും തലയ്ക്കും പരുക്കേറ്റ രാജുവിനെ താമരശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മേഖലയില്‍ കുരങ്ങിന്റെ ശല്യം പതിവാണെന്നും എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
#MonkeyAttack #KeralaNews #Thamarassery #FarmerInjury #UnusualIncident #AnimalNuisance
