SWISS-TOWER 24/07/2023

രാജാ­ര­വി­വര്‍മ്മ സ്മാര­കസമു­ച്ചയം: 15 ലക്ഷം കൂടി അനു­വ­ദിച്ചു

 


തി­രു­വ­ന­ന്ത­പുരം: കിളി­മാ­നൂ­രില്‍ സ്ഥാപി­ക്കുന്ന രാജാ­ര­വി­വര്‍മ്മ സ്മാരക സമു­ച്ച­യ­ത്തിന്റെ ഒന്നാം­ഘട്ട നിര്‍മ്മാണപൂര്‍ത്തീ­ക­ര­ണ­ത്തിനായി 80 ലക്ഷം രൂപയ്ക്ക് പുറമേ 15 ലക്ഷം രൂപ­കൂടി അനു­വ­ദി­ച്ച­തായി സാംസ്‌കാ­രിക വകുപ്പ് മന്ത്രി കെ.­സി. ജോസഫ് അറി­യി­ച്ചു.

രാജാ­ര­വി­വര്‍മ്മ സ്മാര­കസമു­ച്ചയം: 15 ലക്ഷം കൂടി അനു­വ­ദിച്ചുഓപ്പണ്‍ എയര്‍ ഓഡി­റ്റോ­റിയം, കുട്ടി­ക­ളുടെ പാര്‍ക്ക്, ചിത്ര­ര­ച­ന­യ്ക്കാ­യു­ളള ഗ്യാ­ലറി എന്നി­വ­യുടെ പണി­യാണ് ഇപ്പോള്‍ പൂര്‍ത്തീ­ക­രി­ച്ചു­കൊണ്ടി­രി­ക്കു­ന്ന­ത്. ലാന്റ്‌സ്‌കേപ്പിങ്, ചുറ്റു­മ­തില്‍ എന്നി­വ­യോ­ടു­കൂ­ടിയ ഒരേ­ക്കര്‍ 66 സെന്റ് സ്ഥലത്താണ് സ്മാര­ക­സ­മു­ച്ചയം ഉയ­രു­ക. സ്മാരക നിര്‍മ്മാ­ണ­ത്തിന്റെ രണ്ടാം ഘട്ട­ത്തി­നായി ലളി­ത­കലാ അക്കാ­ദമി തയ്യാ­റാക്കിയ മൂന്ന് കോടി രൂപയുടെ പദ്ധതി കേന്ദ്ര സാംസ്‌ക്കാ­രിക വകു­പ്പിന് നല്‍കിയി­ട്ടു­ണ്ടെന്നും സാംസ്‌ക്കാ­രിക വകുപ്പ് മന്ത്രി അറി­യി­ച്ചു.

Keywords: Thiruvananthapuram, Kerala, Students, K.C. Joseph, Park, Auditorium, Land Skapping, Project, Kilimanoor, Raja Ravi Varma, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia