കള്ളപ്പണം വെളുപ്പിക്കല്‍: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.07.2020) കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടര്‍ സമീറിനും എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്‌സ്‌മെന്റ് നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പരാതിക്കാരനായ ഗിരീഷ് കുമാറിനെക്കൊണ്ട് പരാതി പിന്‍വലിക്കുന്നതിന് കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെയും മകന്റേയും മറ്റ് ലീഗു നേതാക്കളുടേയും മൊഴികള്‍ വിജിലന്‍സ് കോടതിക്ക് കൈമാറി.

കള്ളപ്പണം വെളുപ്പിക്കല്‍: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കായി ആലുവ മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതായി പൊലീസും കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

നോട്ടുനിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി ഇതും അന്വേഷിക്കണമെന്നാണ് ആവശ്യം.

Keywords:  Money Laundering: Enforcement Notice to Former Minister VK Ibrahim Kunju,Thiruvananthapuram, News, Notice, High Court, Family, Report, Complaint, Application, Threatened, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia