Police FIR | കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ തുക തട്ടിയെന്ന പരാതി; 3 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു
Dec 17, 2022, 21:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകവും കോണ്‍ഗ്രസ് സ്വാധീന പ്രദേശവുമായ കാടാച്ചിറയിലെ കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയില്‍ നിന്നും ലക്ഷങ്ങള്‍ ബാങ്ക് മാനജരും സംഘവും തട്ടിയെടുത്തെന്ന നിക്ഷേപകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇടപാടുകാരിയായ ചാല സ്വദേശിനിയയ പികെ രജനിയുടെ പരാതിയിലാണ് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
അധ്യാത്മിക പ്രഭാഷകനായ മുന്‍സെക്രടറിയും നിലവില്‍ മാനജരുമായ പ്രവീണ്‍ പനോന്നേരി, ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥരായ രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ഥിരം നിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് ബാങ്കിലുള്ള ചിലരുടെ ഒത്താശയോടെ പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്നാണ് പരാതി.
ബാങ്കിലെ സ്ഥിരനിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട രജനി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017-മുതല്‍ 2021-വരെയുള്ള വിവിധ സമയങ്ങളിലായി രജനി നേരിട്ടു ബാങ്കിലെത്തി സ്വന്തം പേരിലും മകളുടെ പേരിലുമായാണ് ഓരോവര്‍ഷ കാലാവധിയില്‍ സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയത്. 16 നിക്ഷേപങ്ങളിലായി 21.70 ലക്ഷം രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്. ഓരോവര്‍ഷവും സ്ഥിരനിക്ഷേപം പുതുക്കി സൂക്ഷിക്കുകയായിരുന്നു. ഇവര്‍ പണയംവെച്ച എട്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും കാണാതായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
പലിശയടക്കം മുപ്പതുലക്ഷത്തിന്റെ തുകയാണ് അമ്മയ്ക്കും മകള്‍ക്കുമായി നഷ്ടമായത്. എഫ്ഡി ചിലതില്‍ നിക്ഷേപകന് നല്‍കുന്ന സര്‍ടിഫികറ്റില്‍ യഥാര്‍ത്ഥ തുകയും ബാങ്ക് വരവില്‍ തുകകുറച്ചു കാണിച്ചും തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ബാങ്കില്‍ 1,75,000 രൂപ ഒരിക്കല്‍ സ്ഥിര നിക്ഷേപമിട്ട തുകയ്ക്ക് സമാനമായി സര്‍ടിഫികറ്റ് രജനിയ്ക്കു നല്‍കിയെങ്കിലും ബാങ്കിന്റെ വരവില്‍ തുകയുടെ അവസാന പൂജ്യം ഒഴിവാക്കിയിരുന്നു. 17,500 മാത്രംകാണിച്ചു ഭീമമായ തുക പ്രവീണ്‍ കൈക്കലാക്കിയെന്ന പരാതിയുമുണ്ട്.
കോണ്‍ഗ്രസ് നിയന്ത്രിത സര്‍വീസ് സഹകരണബാങ്കുകളിലൊന്നാണ് കാടാച്ചറിയിലേത്. എന്നാല്‍ നിക്ഷേപകരുടെ പണം നഷ്ടമായതില്‍ പങ്കില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് നിലവിലെ ഭരണസമിതി ചെയ്യുന്നത്.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Complaint, Fraud, Police, Money fraud complaint; Police booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.