Money Chain Fraud | മണിചെയിന്‍ തട്ടിപ്പ്: 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഫൈസലിന്റെ കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം
Jul 18, 2022, 07:42 IST
തലശേരി: (www.kvartha.com) മണിചെയിന്‍ മാതൃകയില്‍ കേരളത്തിലെ പലയിടങ്ങളില്‍ നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു. മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാ(40)യാണ് കൂത്തുപറമ്പ ഇന്‍സ്പെക്ടര്‍ വി എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.
മട്ടന്നൂര്‍ കയനി സ്വദേശിയായ മുഹമ്മദലി എന്നയാളാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ 12 ഓളം ഡയറക്ടര്‍മാരും കേസിലെ പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഫൈസലിനെ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംസ്ഥാനത്ത് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്ലബ് ട്രഡേഴ്സ് എന്ന പേരില്‍ കംപനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു കംപനിയില്ലെന്ന് വ്യക്തമാവുകയായിരുന്നു.
പ്രിന്‍സസ് ഗോള്‍ഡ് ഡയമന്‍ഡ് എന്ന പേരില്‍ ബാങ്കോകിലും തായ്ലന്‍ഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 1000 കണക്കിന് നിക്ഷേപകരാണ് ഫൈസലിന്റെ കെണിയില്‍ വീണത്. ഒരുലക്ഷംമുതല്‍ ഒരു ഒന്നര കോടിവരെ നിക്ഷേപിച്ചവരുണ്ട്. ഇതിന്റെ പലിശയും മുതല്‍മുടക്കിന്റെ ലാഭവിഹിതവുമായി ഓരോമാസവും വന്‍തുക തിരിച്ചുകിട്ടുമെന്നായിരുന്നു വാഗ്ദ്ധാനം.
നിക്ഷേപകരെ മോഹനവാഗ്ദാനങ്ങളുമായി വലയിലാക്കാന്‍ ഇയാള്‍ ഓരോ ജില്ലയിലും ഏജന്റുമാരെയും നിയോഗിച്ചിരുന്നു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മൊബൈല്‍ ആപ്ലികേഷനും പാസ്വേര്‍ഡും നല്‍കും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി കൂടുതല്‍ പണം നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ആര്‍ക്കും പണം ലഭിക്കാതെയായതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.