Ramesh Chennithala | കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡ് കംപനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല; വീണാ വിജയനെതിരായ ആരോപണം ഗുരുതരമാണെന്നും മുന്‍പ്രതിപക്ഷ നേതാവ്
Aug 10, 2023, 20:00 IST
തിരുവനന്തപുരം: (www.kvartha.com) കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡ് (CMRL) കംപനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ടി ധനശേഖരണം എന്ന രീതിയിലാണ് പണം വാങ്ങിയതെന്നും അത് കൃത്യമായി പാര്‍ടി അകൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യുപകാരമായി എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നല്‍കിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന നല്‍കിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താന്‍ ഈ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം ഗുരുതരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വീണയ്ക്ക് പണം നല്‍കിയത് അഴിമതി തന്നെയാണ്. ഞാന്‍ പണം വാങ്ങിയത് പാര്‍ടിക്ക് വേണ്ടിയാണ്. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും പണം നല്‍കുന്നതെന്നാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ എസ് സുരേഷ്‌കുമാര്‍ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയത്.
സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയില്‍ പിവി, ഒസി, ആര്‍സി, കെകെ, ഐ കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകള്‍ പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്ന് സുരേഷ് മൊഴി നല്‍കി.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ടി ധനശേഖരണം എന്ന രീതിയിലാണ് പണം വാങ്ങിയതെന്നും അത് കൃത്യമായി പാര്‍ടി അകൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യുപകാരമായി എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നല്‍കിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന നല്‍കിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താന്‍ ഈ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം ഗുരുതരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വീണയ്ക്ക് പണം നല്‍കിയത് അഴിമതി തന്നെയാണ്. ഞാന്‍ പണം വാങ്ങിയത് പാര്‍ടിക്ക് വേണ്ടിയാണ്. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും പണം നല്‍കുന്നതെന്നാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ എസ് സുരേഷ്‌കുമാര്‍ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയത്.
Keywords: Money acquired for party's sake, no strings attached, explains Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Money Acquired, Congress Leader, Media, VM Sudheeran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.