ഗള്‍ഫിലുള്ള പിതാവിന്റെ സുഹൃത്ത് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ നല്‍കിയ മൊഴി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

 


കൊല്ലം: (www.kvartha.com 12.06.2019) കൊട്ടാരക്കരയിലെ ഏഴുകോണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഷയത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് കൈമാറാന്‍ കൊല്ലം ജില്ലാ പോലീസ് മേധാവിയോട്  കമ്മീഷന്‍ നിര്‍ദേശിച്ചു.

കമ്മീഷന്‍ അംഗം അഡ്വ എം എസ് താരയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പരാതി നല്‍കിയ പെണ്‍കുട്ടിയെ ഏഴുകോണ്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി രേഖപ്പെടുത്തിയ മൊഴി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ഗുരുതരമായ വീഴ്ചയും കുറ്റകൃത്യവുമാണെന്ന് അഡ്വ എം. എസ് താര പറഞ്ഞു. പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ പേരോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തരുതെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കമ്മീഷന്‍ അംഗം പെണ്‍കുട്ടിയെ നേരില്‍ കാണുകയും കമ്മീഷനില്‍ ലഭിച്ച പരാതി സംബന്ധിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിതാവ് ഗള്‍ഫിലായിരിക്കെ പലതവണ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതിയില്‍ മൊഴിയെടുക്കുന്നതിന് മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ ഇരുത്തിയതായും ആരോപണമുണ്ട്. പരാതിയില്‍ സ്വീകരിച്ച മുഴുവന്‍ നടപടികളും അറിയിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗള്‍ഫിലുള്ള പിതാവിന്റെ സുഹൃത്ത് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ നല്‍കിയ മൊഴി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി


Keywords:  Kerala, Kollam, News, Molestation, Complaint, Molestation, Social Network, Molested victim's statement leaked in social media; Women commission seeks report from Kollam police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia