പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാഞ്ഞ സമയം പീഡിപ്പിച്ചെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍

 


ADVERTISEMENT

ചങ്ങനാശ്ശേരി:(www.kvartha.com 24/02/2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാഞ്ഞ സമയം പീഡിപ്പിച്ചെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍. 13 കാരിയെ പീഡിപ്പിച്ച കേസിലാണ് ചങ്ങനാശ്ശേരി സ്വദേശി ശശിധരന്‍(64) നെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് ശാരീരികമായ സുഖമില്ലാതിരുന്ന പെണ്‍കുട്ടിയെ ഇവരുടെ വീട്ടിലെത്തിയ ശശിധരന്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ആദ്യം ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇവര്‍ക്കുമേല്‍ ഉണ്ടായ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിച്ചിരുന്നതായും ഇവര്‍ പറയുന്നു. സംഭവം ചൈല്‍ഡ് ലൈനിലും വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. വനിതാ എസ്.ഐയും സ്ഥലത്തെത്തി മൊഴിയെടുത്തു. ശേഷം പോക്‌സോ 376 പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാഞ്ഞ സമയം പീഡിപ്പിച്ചെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Complaint, Police, Arrest, Molestation, Remanded, Accused, Molestation; Old man arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia