പതിനാറുകാരിക്ക് പീഡനം; കാമുകനെ പിടിച്ച് അകത്താക്കി, പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ രണ്ടാനച്ഛനും പ്രതി
Feb 22, 2018, 10:19 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 22/02/2018) പതിനാറുകാരിയെ കാമുകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കേസായപ്പോള്‍ കാമുകനെ പോലീസ് പിടികൂടി റിമാന്‍ഡു ചെയ്തു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് രണ്ടാനച്ഛനും അകത്തായി. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന 16 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയിലാണ് കേസിന് തുടക്കം. അമ്മയാണ് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ആദ്യം പോലീസിന് നല്കിയത്.
പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി കാമുകനൊത്ത് കുമളിയില്‍ ബന്ധുവീട്ടിലുണ്ടെന്ന് അറിവായി. പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അതോടെ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കാമുകന്‍ റിമാന്‍ഡിലായി. പിന്നീട് പോലീസിന്റെ വിശദമായ മൊഴിയെടുക്കലിലാണ് രണ്ടാനച്ഛന്റെ പീഡന വിവരം പുറത്തായത്. കാമുകന്‍ പിടിയിലായ വിവരം അറിഞ്ഞപ്പോള്‍ തന്നെ തന്റെ വിവരവും പുറത്തു വരുമെന്നു ഭയന്ന് രണ്ടാനച്ഛനും ഒളിവില്‍ പോയിരുന്നു. ഇന്നു രാവിലെയാണ് രണ്ടാനച്ഛനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Molestation, Police, Accused, Remanded, Complaint, Molestation; Lover and Step father Remanded

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.