മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 07.02.2018) മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശ്ശേരി പോലീസാണ് പ്രതികളെ പിടികൂടിയത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ മാതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടി സംസാരത്തിലും പഠനത്തിനും മികവുപുലര്‍ത്തിയിരുന്നു. കുട്ടിയുടെ കളിചിരിയില്‍ പ്രകടമായ മാറ്റം കണ്ടതോടെ അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തായത്.

മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍


ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കുകയും, നേഴ്‌സ് വന്നു പരിശോധന നടത്തുകയും ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും, തുടര്‍ന്ന് വനിതാ സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും പിണങ്ങി രണ്ടുവീട്ടിലായിരുന്നു താമസം. ശനിയാഴ്ച ദിവസങ്ങളില്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുകയും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തിക്കുകയുമാണ് പതിവ്.

ഇത്തരത്തില്‍ ഒരാഴ്ച മുമ്പ് കുട്ടിയെ വീട്ടിലെത്തിച്ചപ്പോഴായായിരുന്നു പീഡനം. ഇയാളുടെ ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്‌സോ മൂന്നും നാലും വകുപ്പ് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Molestation, Arrested, Father, Police, Complaint, Case,  Molestation: Father and relative arrested.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia