Complaint | ഭര്‍തൃമതിയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ ബസ് കന്‍ഡക്ടര്‍ പിടിയില്‍
Jun 13, 2023, 22:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഒരു കുട്ടിയുടെ മാതാവായ ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബസ് കന്‍ഡക്ടര്‍ കസ്റ്റഡിയില്‍. മക്രേരി സ്വദേശി അഖിലാണ്(29) പിടിയിലായത്.
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 29-വയസുകാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബസ് യാത്രക്കാരിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ അഖില്‍ പരിചയപ്പെടുകയും ഈ സൗഹൃദം ഉപയോഗിച്ച് 2019-മുതല്‍ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ ആശുപത്രി ജീവനക്കാരിയായിരുന്ന യുവതിയെ വയനാട്ടിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ജോലിയുണ്ടെന്നും അത് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്ത് റിസോര്‍ടില്‍ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റുളളവരെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കിയ ഇയാള്‍ പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖില്‍ അത് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ അഖിലിനെ കൂടാതെ മൂന്ന് ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Keywords: Molestation complaint; man in police custody, Kannur, News, Bus Conductor, Police Custody, Molestation, Complaint, Woman, Kerala.
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 29-വയസുകാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബസ് യാത്രക്കാരിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ അഖില്‍ പരിചയപ്പെടുകയും ഈ സൗഹൃദം ഉപയോഗിച്ച് 2019-മുതല്‍ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖില്‍ അത് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ അഖിലിനെ കൂടാതെ മൂന്ന് ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Keywords: Molestation complaint; man in police custody, Kannur, News, Bus Conductor, Police Custody, Molestation, Complaint, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.