Police Commissioner | ബലാത്സംഗ പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല; സുനുവിന്റെ പശ്ചാത്തലം ശരിയല്ല, കസ്റ്റഡിയില്‍ എടുത്തത് രക്ഷപ്പെടാതിരിക്കാനെന്നും പൊലീസ് കമിഷണര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ബലാത്സംഗ പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സിഎച് നാഗരാജു. കസ്റ്റഡിയിലെടുത്ത സിഐ പിആര്‍ സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും കമിഷണര്‍ അറിയിച്ചു. സിഐക്കെതിരായ ബലാത്സംഗ പരാതി ഗുരുതരമാണെന്നും അദ്ദഹം വ്യക്തമാക്കി.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ട്. ബലാത്സംഗ പരാതിയില്‍ നിരവധി ആളുകളുടെ പേരുകളുണ്ട്. അവരെയെല്ലാം കണ്ടെത്താനും സാഹചര്യത്തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ടെന്നും അതുകൊണ്ടാണ് സുനുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും എന്നാല്‍ അച്ചടക്കം പാലിക്കേണ്ട ഉദ്യോഗസ്ഥനായതിനാലാണ് വേഗം കസ്റ്റഡിയില്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Police Commissioner | ബലാത്സംഗ പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല; സുനുവിന്റെ പശ്ചാത്തലം ശരിയല്ല, കസ്റ്റഡിയില്‍ എടുത്തത് രക്ഷപ്പെടാതിരിക്കാനെന്നും പൊലീസ് കമിഷണര്‍

തൃക്കാക്കരയില്‍ രെജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനെ തൃക്കാക്കാര പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പു കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സുനുവും മറ്റു ചിലരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

തൃക്കാക്കര സിഐ ആണെന്ന് പറഞ്ഞ് സുനു യുവതിയെ കബളിപ്പിക്കുകയും ചെയ്തിരുന്നു. പിആര്‍ സുനു നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.

Keywords:  Molestation complaint against CI no evidence to arrest says police commissioner
, Kochi, Molestation, Arrest, Police, Custody, Trending, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia