ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : 12 വര്‍ഷം പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ കാമുകനെതിരെ പോലീസ് കേസെടുത്തു. യുവതിയെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് യുവാവ് മുങ്ങിയത്. മലയാറ്റൂര്‍ സ്വദേശിനിയായ 30കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അങ്കമാലി പാലാട്ടി വീട്ടില്‍ ജെസിനെതിരെ (35)യാണ് പോലീസ് കേസെടുത്തത്. കാറില്‍ വെച്ചും, യുവാവിന്റെ വീട്ടില്‍ വെച്ചും നിരവധിതവണ ജെസി തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുള്ളതായി യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജെസി യുവതിയുമായി 12 വര്‍ഷമായി കടുത്ത പ്രണയത്തിലായിരുന്നു. യുവതിനല്‍കിയ പണത്തിന്റെ സഹായത്തോടെ പഠിച്ച് ഡോക്ടറേറ്റ് നേടിയ യുവാവ് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് വീട്ടുകാര്‍ ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആലപ്പുഴക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നടത്താനായി ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ച ജെസ് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് വിവാഹനിശ്ചയം നടത്തിയ ശേഷം തിങ്കളാഴ്ച വിവാഹം കഴിക്കാനായിരുന്നു തിരക്കിട്ട ശ്രമംനടത്തിയത്.
പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ ജെസിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ അടുത്തദിവസം തന്നെ യുവതിയെ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തയ്യാറാണെന്ന് ജെസി അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് വിട്ടയക്കുകയായിരുന്നു. രജിസ്ട്രര്‍ ഓഫീസിലെത്താതെ യുവാവ് പിന്നീട് മുങ്ങി. യുവാവിന്റെ മാതാവിനെയും പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

Keywords: Kerala, Kochi, Molestation, Case, Youth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.