Complaint | വ് ളോഗര്‍ ശാകിര്‍ സുബ് ഹാനെതിരെയുള്ള പീഡനക്കേസ് ഇരിട്ടി പൊലീസിന് കൈമാറി

 


ADVERTISEMENT

ഇരിട്ടി: (KVARTHA) വ് ളോഗര്‍ ശാകിര്‍ സുബ് ഹാനെതിരെ(Mallu Traveller) ആദ്യ ഭാര്യ ധര്‍മടം പൊലീസിന് നല്‍കിയ പോക്‌സോ പരാതി അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധര്‍മടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായാണ് ആദ്യ ഭാര്യയുടെ പരാതി.

Complaint | വ് ളോഗര്‍ ശാകിര്‍ സുബ് ഹാനെതിരെയുള്ള പീഡനക്കേസ് ഇരിട്ടി പൊലീസിന് കൈമാറി

മുന്‍പ് ഒരു സഊദി വനിത നല്‍കിയ ലൈംഗികാതിക്രമ പരാതിയിലും ശാകിറിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് വിദേശത്തായിരുന്ന ശാകിര്‍, ഹൈകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു.

വിദേശത്തുള്ള ശാകിര്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകന്‍ അറിയിച്ച സാഹചര്യത്തില്‍ ഹൈകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോടെലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സഊദി വനിത പരാതിയില്‍ പറഞ്ഞിരുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. അഭിമുഖത്തിനെന്ന പേരില്‍ ഹോടെലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

Keywords:  Molestation case against Vlogger Sakir Subhan handed over to Irrity police
, Kannur, News, Mallu Traveler, Molestation Case, Police, Complaint, Hotel, Bail, High Court, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia