കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപികയ്ക്ക് പീഡനം, മുന്‍ വകുപ്പ് മേധാവിക്കെതിരെ കേസെടുത്തു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 26.11.2014) കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപികയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ വകുപ്പു മേധാവിക്കെതിരെ പോലീസ് കേസെടുത്തു. സര്‍വകലാശാലയുടെ മണ്ണുത്തിയുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വകുപ്പു മേധാവിയായിരുന്ന ഡോ. എ.എം. രഞ്ജിത്തിനെതിരേയാണ് ഒല്ലൂര്‍ സിഐ കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പീഡനപരാതിയുണ്ടായിട്ടും പരാതി പോലീസിനു കൈമാറാതെ പ്രതിയെ രക്ഷിക്കാന്‍ പോലീസ് അധികൃതര്‍ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാപകമായത്. പ്രതിയായ രഞ്ജിത്തിനെ സ്വദേശമായ നീലേശ്വരത്തിനരികിലുള്ള പടന്നക്കാടു കാര്‍ഷിക കോളജിലെ എന്റമോളജി വകുപ്പു മേധാവിയായി സ്ഥലം മാറ്റിയതും വിവാദമായിരുന്നു.

കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപികയ്ക്ക് പീഡനം, മുന്‍ വകുപ്പ് മേധാവിക്കെതിരെ കേസെടുത്തുലൈംഗിക പീഡന കേസില്‍ അന്വേഷണം നടത്തണമെന്നു സംസ്ഥാന വനിത കമ്മീഷന്‍ കഴിഞ്ഞ 11നു പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Harassment, Teacher, Kerala University, Police Case, Mannuthi, Communication center. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia