ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
Feb 11, 2020, 20:15 IST
കണ്ണൂര്‍: (www.kvartha.com 11.02.2020) തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശി രാജേഷിനെയാണ് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അന്നേ ദിവസം രാവിലെ വീട്ടില്‍ നിന്ന് പിതാവ് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം എത്തിക്കുകയായിരുന്നു. പിതാവ് പോയശേഷം തക്കം പാര്‍ക്കത്തത്തിയ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും സ്‌കൂള്‍ ബാഗ് തട്ടിയെടുത്ത് ബസ് ഷെല്‍ട്ടറിന്റെ അകത്തേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ പെണ്‍കുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടയില്‍ അതുവഴി മത്സ്യവില്‍പനക്കാരന്‍ ഹോണടിച്ചെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെയും മത്സ്യവില്‍പനക്കാരന്റെയും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. സംഭവത്തില്‍ ഒരാള്‍കൂട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് തലശേരി പോലീസ് അറിയിച്ചു.
Keywords: Kannur, Kerala, News, Arrest, Molestation attempt, Molestation case; accused arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.