പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയെ യും ഭാര്യയെയും റിമാന്‍ഡ് ചെയ്തു
Jun 27, 2020, 12:59 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 27.06.2020) പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെയും ഭാര്യയെയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശിയായ അഖിലിനെ (23) യും ഭാര്യ പ്രസീദ (36) യെയും മൂവാറ്റുപുഴ കോടതി രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ക്വാറന്റീന് കഴിഞ്ഞാല്‍ ഇരുവരെയും ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ അഖിലിന് എല്ലാ ഒത്താശയും ചെയ്തത് ഭാര്യ പ്രസീദയാണ്. പെണ്‍കുട്ടിയെ കൂടി ഒപ്പം താമസിപ്പിക്കാം എന്ന ധാരണയിലാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും കൂടിയായ പ്രസീദയെ വിവാഹം യുവാവ് കഴിച്ചത്.
ജൂണ്‍ 18നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കണ്ടപ്പോള്‍, ഇതിന് മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു.
എന്നാല്‍ കാമുകന് മറ്റൊരു ഭാര്യയുണ്ടെന്ന് മനസിലാക്കി മാനസികമായി തകര്‍ന്ന പെണ്‍കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പ്രസീദയുടെ വീട്ടില്‍ തടവിലാക്കുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് ഇവിടെ നിന്നും രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
Keywords: Kerala, News, Pathanamthitta, Molestation, Case, Minor girls, Youth, Love, Wife, Accused, Remanded, Police, Kidnap, Molestation case; accused and wife remanded.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

