സ്ത്രീ പീഡനത്തിന് പൂജാരി അറസ്റ്റില്‍, മുന്‍പും പീഡനക്കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്, പൂജ നടത്തിയിരുന്നത് നമ്പൂതിരി എന്ന് തെറ്റിധരിപ്പിച്ച്
Feb 12, 2018, 11:03 IST
ADVERTISEMENT
കൂരോപ്പട:(www.kvartha.com 12/02/2018) സ്ത്രീ പീഡനത്തിന് പൂജാരി അറസ്റ്റില്‍. കൂരോപ്പട, മാടപ്പാട് ക്ഷേത്രത്തിലെ പൂജാരിയും രണ്ടാനച്ഛനുമായ പൊന്‍കുന്നം ചെറുവള്ളി ക്ഷേത്രത്തിന് സമീപം വാളാര്‍ പള്ളില് വീട്ടില്‍ അരവിന്ദാക്ഷന് മകന് ഹരി എന്ന് വിളിക്കുന്ന സിനേഷ് കുമാര്‍ (38) ആണ് സ്ത്രീ പീഡനത്തിന് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിന് സമീപമുള്ള താമസ സ്ഥലത്ത് രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹരിയുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ അപമാനിക്കാന്‍ രണ്ടാനച്ഛനായ ഹരി ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനാല്‍ യുവതി രക്ഷപ്പെടുകയായിരുന്നു.
അമ്മയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു യുവതി. യുവതി ഭര്‍ത്താവിനെയും കൂട്ടി വെള്ളിയാഴ്ച പാമ്പാടി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പാമ്പാടി സി ഐ യൂ ശ്രീജിത്ത്, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച മാടപ്പാട്ടെ വീട്ടിലെത്തി ഹരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2015ല്‍ ഇപ്പോള്‍ പീഡനത്തിനിരയായ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയെ പീഡിപ്പിച്ചതിന് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഹരി മൂന്ന് മാസത്തോളം റിമാന്‍ഡിലായിരുന്നു. പീഡനത്തിന് കൂട്ടുനിന്നുവെന്ന കുറ്റത്തിന് പെണ്‍കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
മാടപ്പാട് ക്ഷേത്രത്തില്‍ ഒരു വര്‍ഷത്തിലധികമായി പൂജകള്‍ ചെയ്തു വരുന്ന ഹരി ക്ഷേത്ര ഭരണ സമിതിക്കാരോടും ഭക്തജനങ്ങളോടും ശ്രീഹരി നമ്പൂതിരി എന്നാണ് പേര് പറഞ്ഞിരുന്നത്. അറസ്റ്റിലായ വെള്ളിയാഴ്ചയും പൂജകള്‍ ചെയ്തത് ഹരിയായിരുന്നു. കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഹരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ക്ഷേത്ര പൂജാരി ഹരി എന്ന് വിളിക്കുന്ന സിനേഷ് കുമാറിന്റെ യോഗ്യത രണ്ട് ക്ഷേത്രങ്ങളുടെ അടുത്ത് താമസിച്ചുവെന്നുള്ളതാണ്.ഹരി ആദ്യം താമസിച്ചിരുന്ന കോതമംഗലം തൃക്കാരിയൂര്‍ ക്ഷേത്രത്തിനടുത്തായിരുന്നു. പിന്നീട് താമസിച്ചത് ചെറുവള്ളി ക്ഷേത്രത്തിന് സമീപവും. അടിസ്ഥാനപരമായുള്ള താന്ത്രികവിദ്യകളൊന്നും പഠിച്ചിട്ടില്ലാത്ത ഹരി മുന്‍പ് പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളിലെ ഭരണ സമിതിക്കാരോടും ഭക്തജനങ്ങളോടും ശ്രീഹരി നമ്പൂതിരിയെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
ഒരു വര്‍ഷത്തിലധികമായി പൂജചെയ്തു വന്നിരുന്ന മാടപ്പാട് ക്ഷേത്രത്തിലെ ബന്ധപ്പെട്ടവരോടെല്ലാം ശ്രീഹരി എന്നാണ് പറഞ്ഞിരുന്നത്. ഉത്സവ നോട്ടീസുകളിലുള്പ്പെടെ ശ്രീഹരി നമ്പൂതിരിയെന്നാണ് വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച പാമ്പാടി പോലീസ് സംഘം പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് എത്തുമ്പോള്‍ ഭക്തജനങ്ങളും ഭരണ സമിതിക്കാരും ഞെട്ടിപ്പോയി. പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആണ് പൂജാരിയുടെ തനിനിറം എല്ലാവര്ക്കും മനസിലായത്. നിരവധി കേസുകളില്‍ പ്രതിയായ കുറ്റവാളിയാണ് തങ്ങള്‍ ആരാധനയോടെ കണ്ടിരുന്ന പൂജാരിയെന്ന് ബോധ്യപ്പെട്ടതോടെ ഭക്തജനങ്ങള്‍ നിരാശയിലും അമര്‍ഷത്തിലുമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Molestation attempt, Molestation, Arrest, Priest, Police Station, Court, Remanded, Police, Molestation attempt temple priest arrested, Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.