Acton | കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയിലെ പീഡനശ്രമം; ജീവനക്കാരനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്
Jun 28, 2023, 21:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൂത്തുപറമ്പ്: (www.kvartha.com) കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയില്‍ 23വയസുകാരിയെ ചികിത്സയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റുചെയ്ത നഴ്സിങ് അസിസ്റ്റന്റിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മണത്തണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡാനിയലിനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിക്കുക.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാളെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിനേറ്റ മുറിവ് ഡ്രസ് ചെയ്യാനെത്തിയ 23 വയസുകാരിയെയാണ് ഡ്രസിങ് റൂമില്‍ മരുന്ന് വെച്ചുകെട്ടുന്നതിനിടെ നഴ്സിങ് അസിസ്റ്റന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൂത്തുപറമ്പ് സി ഐ ശ്രീഹരിയും സംഘവുമാണ് ഡാനിയലിനെ അറസ്റ്റു ചെയ്തത്.
Keywords: Molestation attempt at Koothuparamba General Hospital; Health Department will take departmental action against mail nurse, Kannur, News, Molestation Attempt, Koothuparamba General Hospital, Health Department, Action, Police, Complaint, Kerala.
Keywords: Molestation attempt at Koothuparamba General Hospital; Health Department will take departmental action against mail nurse, Kannur, News, Molestation Attempt, Koothuparamba General Hospital, Health Department, Action, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

