Molestation Attempt | 'ഭര്‍തൃമതിയായ യുവതിയെ മുഖം മൂടി ധരിച്ച് വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമം'

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭര്‍തൃമതിയായ യുവതിയെ മുഖംമൂടി ധരിച്ചയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പത്തുമണിക്കാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വീട്ടില്‍ യുവതി തനിച്ചായിരുന്ന സമയത്താണ് മുഖംമൂടി അണിഞ്ഞെത്തിയ അഞ്ജാതന്‍ അതിക്രമിച്ചുകയറി മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇരുട്ടില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

Molestation Attempt | 'ഭര്‍തൃമതിയായ യുവതിയെ മുഖം മൂടി ധരിച്ച് വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമം'

ബഹളം കേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുപതു വയസുകാരിയായ ഭര്‍തൃമതിയുടെ പരാതിയില്‍ കേസെടുത്ത മുഴക്കുന്ന് പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords:  Molestation attempt against woman, Kannur, News, Molestation Attempt, Police, Complaint, Probe, Natives,  Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia