SWISS-TOWER 24/07/2023

Police Booked | 'വൈപ്പിന്‍ ബീചില്‍ കൊല്‍കത സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം'; ഡ്രൈവറും ഓടോറിക്ഷയും കസ്റ്റഡിയില്‍

 


ADVERTISEMENT

വൈപ്പിന്‍: (KVARTHA) വളപ്പ് ബീചില്‍ കൊല്‍കത സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയെ ബീചിലെത്തിച്ച ഓടോറിക്ഷയേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊല്‍കത സ്വദേശിനിയായ 19-കാരിയാണ് അക്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഞാറയ്ക്കല്‍ പൊലീസ് ഓടോറിക്ഷയേയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്.

Police Booked | 'വൈപ്പിന്‍ ബീചില്‍ കൊല്‍കത സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം'; ഡ്രൈവറും ഓടോറിക്ഷയും കസ്റ്റഡിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


എറണാകുളത്തു നിന്നുമാണ് പെണ്‍കുട്ടിയെ ബീചിലെത്തിച്ചത്. ഞാറയ്ക്കല്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയില്‍നിന്ന് രഹസ്യമൊഴി എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപദ്രവിച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംഭവമറിഞ്ഞയുടന്‍ ആലുവ റൂറല്‍ എസ് പി ഉള്‍പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് ബീചില്‍ കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ആണ്‍സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. സി സി ടി വി പരിശോധിച്ചാണ് ഓടോറിക്ഷക്കാരനെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയെ ബീചില്‍ കൊണ്ടുപോയി വിട്ട് ഉടന്‍ തിരിച്ചു വന്നുവെന്നാണ് ഓടോറിക്ഷ ഡ്രൈവറുടെ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ബീചില്‍ ആണ്‍സുഹൃത്ത് വരുന്നതും കാത്തിരുന്നപ്പോഴാണ് പെണ്‍കുട്ടി അക്രമത്തിനിരയായതെന്നാണ് സൂചന.

Keywords:  Molestation Attempt Against Kolkata Girl in Vypin, Ernakulam, News, Molestation Attempt, Girl, Complaint, Police, Custody, Auto Rickshaw, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia