ഒറീസാ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 50 പേര് കസ്റ്റഡിയില്‍
Jan 20, 2014, 11:54 IST
ആലുവ: പോലീസ് എന്ന വ്യാജേന ആലുവ റെയില്‍വെ പ്ലാറ്റ്ഫോമില്‍ വെച്ച് ഒറീസ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 50 ഓളം അന്യ സംസ്ഥാനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരുന്നു.
യുവതി ആലുവ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടംഗസംഘം എത്തിയത് വെള്ളനിറത്തിലുള്ള കാറിലാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷ സംസാരിക്കുന്ന ഇവരെ കുറിച്ച് മറ്റു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഒറീസ സ്വദേശിനിയായ യുവതിയും ഭര്‍ത്താവ് സുനിലും അനുജത്തി ദമയന്തിയും ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു. മാറമ്പള്ളിയിലെ ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് സുനില്‍.
യുവതി കോഴിക്കോട്ടെ ഒരു കോണ്‍വെന്റില്‍ അടുക്കള ജോലിക്ക് നില്‍ക്കുകയാണ്. വ്യാഴാഴ്ച നാട്ടില്‍ നിന്നും തിരിച്ചുവന്ന സംഘം മാറമ്പള്ളിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച ശേഷം ശനിയാഴ്ച പുലര്‍ച്ചെയുള്ള ട്രെയിനില്‍ കോഴിക്കോട്ട് പോകാനായി വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് റെയില്‍വെ സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെ ടാക്സി സ്റ്റാന്‍ഡിനടുത്ത് നില്ക്കുമ്പോള് വെള്ള കാറിലെത്തിയ രണ്ടംഗ സംഘം പോലീസ് എന്ന വ്യാജേന അടുത്തെത്തി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് സംഘത്തെ കാറില്‍ കയറ്റി കൊണ്ടുപോകുകയും രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ വെളിച്ചം കുറഞ്ഞ സ്ഥലത്തെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ചെന്ന ഭര്‍ത്താവ് സുനിലിനെയും ദമയന്തിയെയും സംഘം ആക്രമിച്ചു.
ഒടുവില്‍ ദമയന്തി സ്റ്റേഷനിലെത്തി ആര്.പി.എഫിനോട് വിവരം പറയുകയായിരുന്നു. എന്നാല്‍ ആര്.പി.എഫ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കാറില്‍ കയറി സ്ഥലംവിട്ടിരുന്നു. എന്നാല്‍ പ്രതികളെ കുറിച്ച് പീഡനത്തിനിരയാവര്‍ നല്കിയ മൊഴി ഭാഷ പ്രശ്നമായതിനാല്‍ പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി.
സുനിലിന്റെ ബന്ധുവായ യുവാവും മാറാപ്പള്ളിയില് ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ഭാര്യ തിരുവനന്തപുരം സ്വദേശിനിയാണ്. ഇവര്‍ ആശുപത്രിയിലെത്തി പീഡനത്തിനിരയായ യുവതിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ ബി. ഹരികുമാര്‍ പറഞ്ഞു.
അതിനിടെ പീഡനത്തിനിരയായ യുവതിക്ക് ഫലപ്രദമായ ചികിത്സ നല്കാന്
ആലുവയിലെ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും മര്‍ദനമേറ്റ യുവതിയുടെ ഭര്‍ത്താവിനേയും അനുജത്തിയെയും പോലീസ് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഫ്രറ്റേണിറ്റി ഫോറം ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു

Keywords: Aluva, Molestation attempt, Orissa, Police, Kozhikode, Identity Card, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.