ADVERTISEMENT
കൊച്ചി: തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പിണക്കം മറന്ന് മോഹന്‍ലാല്‍ എത്തും. ഇക്കാര്യം ലാല്‍ അഴീക്കോടിനെ ഫോണില്‍ നേരിട്ട് വിളിച്ചാണ് അറിയിച്ചത്. താന്‍ നോര്‍വയില്‍ ഒരു ഷൂട്ടിങിലാണെന്നും അതു കഴിഞ്ഞാല്‍ മാഷിനെ കാണാനെത്തുമെന്നും മോഹന്‍ലാല്‍ ഫോണില്‍ അഴിക്കോടിനെ അറിയിക്കുകയായിരുന്നു. 'ഞാന്‍ ലാലാണ് മോഹന്‍ലാല്‍. മനസ്സിലായോ മാഷേ... ലാല്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ മറു തലയ്ക്കല്‍ നിന്നും മാഷിന്റെ മറു ചോദ്യം മനസ്സിലായി. എന്തൊക്കെയുണ്ട്, എവിടെയാ?
ജനുവരി പത്തോടെ നാട്ടിലെത്തുന്ന മോഹന്‍ലാല്‍ അഴിക്കോടിനെ സന്ദര്‍ശിക്കും. പുതിയ വര്‍ഷം ലാലിന് സന്തോഷകരമാവട്ടെയെന്ന് അഴീക്കോട് ആശംസിച്ചപ്പോള്‍ മാഷിന് ആയുരാരോഗ്യം നേരുന്നുവെന്നാണ് ലാല്‍ തിരിച്ച് ആശംസിച്ചത്. ഇതിനായി താനും അമ്മയും പ്രാര്ത്ഥിയ്ക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.
അഴീക്കോട് ആക്രമിച്ച രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പലരും ഇതിനോടകം ആശുപത്രിയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ കാത്തിരിക്കുന്ന ആ സന്ദര്‍ശനം മോഹന്‍ലാലിന്റെതാണ്. സമീപകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ലാലും അഴീക്കോടും തമ്മിലുള്ള കേസ്. ലാലിനെതിരെ തുടരെ പരാമര്‍ശങ്ങള്‍ നടത്തുകയും ഒടുവില്‍ ലാല്‍ പ്രതികരിച്ചപ്പോള്‍ അതു വിവാദം ആകുകയും ചെയ്തു. അങ്ങനെയാണ് അഴീക്കോട് ലാലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിന്റെ ഫലമായി ഇല്ലാത്ത സമയം കണ്ടെത്തി തൃശ്ശൂരില്‍ വന്നു ലാലിന് ജ്യാമ്യം എടുക്കേണ്ടിയും വന്നു. പകരം താര സംഘടനയായ 'അമ്മ' അഴീക്കൊടിനെതിരെയും കേസ് കൊടുത്തു.
എന്നാല്‍ അഴീക്കോട് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെ ലാലിനെതിരെയുള്ള കേസ് പിന്‍വലിച്ചു. ലാല്‍ അഴീക്കോടിനെ ഫോണില്‍ വിളിച്ചിരുന്നു. 'അമ്മ' കൊടുത്ത കേസും പിന്‍വലിക്കാന്‍ തീരുമാനിച്ചു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ആശുപത്രിയില്‍ എത്തി അഴീക്കോടിനെ സന്ദര്‍ശിച്ചിരുന്നു.

Keywords: Mohanlal, Visit, Skumar Azhikode, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.